താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയിക്കുള്ള സമ്മാനം ദാനം

താമരശ്ശേരി :  ഫിഫ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൻ്റെ ഭാഗമായി താമരശ്ശേരി സർവീസ് സഹകരണ ബാങ്ക്  പ്രവചന മൽസരം സംഘടിപ്പിച്ചു. ഫൈനൽ മത്സരത്തിൽ   വിജയിക്കുന്ന   ടീമിനെ  പ്രവചിക്കാനുള്ള മൽസരത്തിൽ നാനൂറോളം  പേർ പങ്കെടുത്തു.

  ശരിയുത്തരം പ്രവചിച്ച മെഡിക്കൽ വിദ്യാർത്ഥി അനിഖക്ക്  ബാങ്ക് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ സമ്മാനം നൽകി.
 ബാങ്ക് ഡയറക്ടർമാരായ ഉല്ലാസ് കുമാർ ,കെ വി സെബാസ്റ്റ്യൻ ,രാജേന്ദ്രൻ  ,ഓ പി ഉണ്ണി ,ബെൽനി എം എം ,ബിന്ദു ആനന്ദ് .ബാങ്ക് സെക്രട്ടറി ദീപ ജീവനക്കാരായ പ്രവീഷ് വി പി,അക്ഷയ് ,അനിൽകുമാർ ,മാലിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .