സെർവർ തകരാര്‍ ; പുതുതായി അപേക്ഷിച്ചവർക്കും പുതുക്കാൻ നൽകിയവർക്കും പാസ്പോർട്ട് ലഭിക്കുന്നില്ല

കോഴിക്കോട്: പുതുതായി പാസ്പോർട്ടിന് അപേക്ഷിച്ചവർക്കും പുതുക്കാൻ നൽകിയവർക്കും പാസ്പോർട്ട് ലഭിക്കുന്നില്ല . പാസ്പോർട്ട് പ്രിന്‍റ് ചെയ്യാൻ വൈകുന്നതാണ് കാരണം. സെർവർ പ്രശ്നം മൂലമാണ് പ്രിന്‍റിങ് വൈകുന്നത് .

11 -ാം തിയതിയാണ് രാജ്യമൊട്ടാകെ പാസ്പോർട്ടിൻ്റെ സർവർ തകരാറിലായത് . ഇതൊടെ പാസ്പോർട്ടിൻ്റെ നടപടിക്രമങ്ങൾ മുടങ്ങി . സാധാരണ പൊലീസ് പരിശോധന പൂർത്തിയാക്കിയ ഉടൻ പാസ്പോർട്ട് പ്രിൻ്റ് ചെയ്യും . സർവർ തകരാർ സംഭവിച്ചതിനാൽ നിരവധി പേരുടെ പാസ്പോർട്ട് ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത് . പലരുടെയും യാത്രയും പ്രതിസന്ധിയിലാണ്.

പുതുതായി വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവർ ആശങ്കയിലാണ് . ഗൾഫ് നാടുകളിൽ അവധിയായതിനാൽ നാട്ടിലെത്തിയ പലരും പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട് . നേരത്തെ ടിക്കറ്റ് എടുത്ത് വെച്ചവർക്ക് പാസ്പോർട്ട് ലഭിക്കാൻ വൈകിയാൽ യാത്ര മുടങ്ങും . രാജ്യത്ത് ഉടനീളം പ്രതിസന്ധിയുണ്ട് . നിലവിൽ സെർവർ പ്രശ്‌നം പരിഹരിച്ചിട്ട കണ്ടങ്കിലും പാസ്പോർട്ട് പ്രിൻ്റിങ് വൈകുകയാണ് .

കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ നിന്ന് മാത്രം 2300 പേർ പാസ്പോർട്ടിനായി കാത്തിരിക്കുകയാണ് . നിലവിൽ അപേക്ഷിച്ചവരുടെ പ്രിൻ്റിങ് പൂർത്തിയാക്കി വിതരണം ചെയ്താൽ മാത്രമെ പുതിയതായി അപേക്ഷിച്ചവർക്ക പാസ്പോർട്ട് നൽകാൻ കഴിയൂ.