കാണ്മാനില്ല
താമരശ്ശേരി: ചമലിൽ താമസിക്കുന്ന അമ്പായത്തോട് നാലു കുടി പറമ്പിൽ എൻ പി ഫൈസൽ (41)എന്നയാളെ ഇന്നലെ വൈകുന്നേരം 7 മണി മുതൽ കാണ്മാനില്ല എന്നു കാണിച്ച് ഭാര്യ താമരശ്ശേരി പോലീസിൽ പരാതി നൽകി.
ഫ്രഷ്ക്കട്ടിലെ ജീവനക്കാരനായിരുന്നു.
സാധാരണ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ മറ്റെവിടെയും പോകാത്ത ഇയാൾ ഫോണും, സ്കൂട്ടറും എടുക്കാതെയാണ് വീട്ടിൽ നിന്നും പുറത്ത് പോയത്. ജോലി സ്ഥലത്തും, സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
കാണാതാവുമ്പോൾ നീല ഷർട്ടും പാൻറുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.70121 33739,95675 41320,97459 15073.
