ഇന്ന് തിരുവോണം; ആഘോഷത്തിരക്കിൽ മലയാളികൾ, ഓണാശംസകൾ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. അത്തം മുതൽ തുടങ്ങിയ ആഘോഷങ്ങൾ, ഉത്രാടപാച്ചിലും കഴിഞ്ഞ് തിരുവോണ ആഘോഷത്തിൽ എത്തിയിരിക്കുകയാണ്. സംസ്ഥാനമെമ്പാടും വിപുലമായ ഓണാഘോഷങ്ങളാണ് നടക്കുന്നത്. എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഓണാശംസകൾ നേർന്നു.
മലയാളത്തിൻ്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം.
