കനത്ത മഴയിൽ മണ്ണിടിച്ചിൽ കോടഞ്ചേരി ഈരൂട് റോഡിൽ ഗതാഗത തടസ്സം.
കോടഞ്ചേരി: ഇന്ന് പെയ്ത കനത്ത മഴയിൽ കോടഞ്ചേരി ഈരൂട് റോഡിൽ മണ്ണിടിച്ചിനെ തുടർന്ന് ഗതാഗത തടസ്സം. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് പരന്നൊഴുകിയതിനാൽ ആണ് ഗതാഗത തടസ്സം നേരിടുന്നത്. ഗണപതിപ്ലാക്കൽ ടോമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മണ്ണിടിച്ചത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയിട്ടുണ്ട്
മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലേ ജനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
