കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫ് ബഹുജന മാർച്ച് നടത്തി
കട്ടിപ്പാറ :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചും ഫ്രഷ്കട്ട് വിഷയത്തിൽ യുഡിഎഫിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ആർജെഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ സമരം ഉദ്ഘാടനം ചെയ്തു. പി സി തോമസ് അധ്യക്ഷനായി.
പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഭാഗമായി, ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട് നിർമ്മാണം ആരംഭിച്ച നിരവധി വീടുകൾ പണി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.മാത്രമല്ല പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനും നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാനും സാധിക്കുന്നില്ല.
ഫ്രഷ്കട്ട് വിഷയത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കുറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കൊടുവള്ളി എംഎൽയും യുഡിഎഫും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.കമ്പനി ആരംഭിക്കുമ്പോൾ പാലിച്ച മാനദണ്ഡങ്ങളിൽ എന്ത് വീഴ്ചയാണ് വരുത്തിയതെന്ന് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചാണ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകേണ്ടത്. ഇവിടെ ഈ കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.ഇത്തരത്തിൽ നിയമപരമായി നിലനിൽക്കാത്ത സ്റ്റോപ്പ് മെമ്മോ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.യുഡിഎഫ് ഭരണത്തിന് നേതൃത്വം നൽകുന്ന കട്ടിപ്പാറ പഞ്ചായത്ത് കമ്പനിക്ക് അനുകൂലമായ നിലപാട് ആണ് സ്വീകരിച്ച് പോരുന്നത്. യുഡിഎഫിന്റെ ഉന്നത നേതൃത്വം ഇടപ്പെട്ട് കൊണ്ടാണ് പഞ്ചായത്ത് സെക്രട്ടറിയെക്കൊണ്ട് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചത്.നിലവിലെ കേരള മന്ത്രിസഭയിലെ അംഗങ്ങൾക്ക് കമ്പനിയിൽ ഷെയർ നേരിട്ടും ബിനാമി പേരിലുമുണ്ട് ബന്ധമുണ്ട്. പ്ലാന്റ് പൂർണ്ണമായി അടച്ച് പൂട്ടി മാലിന്യ സംസ്കാരണത്തിന് ബദൽ സംവിധാനം ഒരുക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പൂർണ്ണമായി പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
പരിപാടിയിൽ ടി സി വാസു, നിധീഷ് കല്ലുള്ളതോട്,കെ കെ അപ്പുക്കുട്ടി, കെ വി സെബാസ്റ്റ്യൻ,കരീം പുതുപ്പാടി,ജോസ് പയ്യപ്പേൽ,അസീസ് തേവർമല എന്നിവർ സംസാരിച്ചു.കെ ആർ ബിജു, കെ ടി മുഹമ്മദലി, കെ സി ലെനിൻ എന്നിവർ നേതൃത്വം നൽകി.
