കട്ടിപ്പാറ നസ്‌റത്ത് യു പി സ്‌കൂളിൽ നസ്രത്തോണം ഓണാഘോഷംനടത്തി
കട്ടിപ്പാറ : കട്ടിപ്പാറ നസ്‌റത്ത് യുപി സ്കൂളിൽ നസ്‌റത്തോണം ഓണാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. അധ്യാപകരും കുട്ടികളും ചേർന്നൊരുക്കിയ സമൂഹ പൂക്കളം കണ്ണിനാനന്ദകരമായി. മാവേലി മന്നനെ വരവേറ്റുകൊണ്ട് മലയാള മങ്കമാർ പരിപാടികൾ ആസ്വദിക്കാനും മറ്റുമായി അണിനിരന്നു. തവളച്ചാട്ടം, സുന്ദരിക്ക് പൊട്ടുകുത്തൽ, ബോൾ പാസിങ് , വടംവലി , കസേരകളി തുടങ്ങിയ മത്സരങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിച്ചു.കൂടാതെ P T A അംഗങ്ങൾക്കും അധ്യാപകർക്കുമായി കസേരകളി , ചാക്കിൽ ചാട്ടം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു .സ്കൂൾ മാനേജർ റവ. ഫാദർ പ്രിയേഷ് തേവടിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പ്രേംജി, വാർഡ് മെമ്പർ ജംഷീന എന്നിവർ ഓണാഘോഷത്തിൽ പങ്കെടുക്കുകയും സമാപനത്തിൽ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ലിസ സാലസ് വിതരണം ചെയ്യുകയും ചെയ്തു.
പിടിഎ പ്രസിഡണ്ട് ബഷീർ സി എം , വൈസ് പ്രസിഡണ്ട് അയൂബ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു , വൈസ് പ്രസിഡണ്ട് ശ്രീമതി സബിത , അധ്യാപകരായ തോമസ് , റഫ്നാസ് , സി.ബിൻസി , സി . ലിൻസ , ജിയ , ഗിഫ്റ്റി , അശ്വിൻ എന്നിവരുടെ നേതൃത്വത്തിൽ മറ്റു പിടിഎ അംഗങ്ങളും മറ്റ് അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും പായസവിതരണവും നടത്തി.
