പാഞ്ചജന്യം സാംസ്കാരിക വേദി ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
താമരശ്ശേരി: മൂന്നാംതോട് പാഞ്ചജന്യം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മെമ്പർമാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
മൂന്നാംതോടിന്റെ സമഗ്ര വികസനത്തിനും കാർഷിക മേഖലയ്ക്കും നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങളെ മുൻനിർത്തി വാഴാമ്പറ്റ ഗോവിന്ദൻകുട്ടി നായരെ ചടങ്ങിൽ ആദരിച്ചു. റിട്ടയേർഡ് തഹസിൽദാർ (വൈത്തിരി) ടി. വിശ്വനാഥൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
ബീഷ് വാഴാമ്പറ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീജിത്ത് അഷ്ടപദി സ്വാഗതം ആശംസിച്ചു. ഗോവിന്ദൻകുട്ടി നായർ നാടിന് നൽകിയ സംഭാവനകളെക്കുറിച്ച് സാംസ്കാരിക വേദി ട്രഷറർ ഗോപി കെ.കെ. സംസാരിച്ചു. ബൈജു കെ.സി. ഓണത്തിന്റെ ഐതിഹ്യ സന്ദേശം പങ്കുവെച്ചു.
രാജേഷ് എം.ടി., വിശ്വനാഥൻ സി.കെ., എ.പി. ചന്ദ്രൻ, ഗിരീഷ് പി.കെ., ഉഷാകുമാരി, ലളിത ശശീധരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പാഞ്ചജന്യം കുടുംബത്തിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ-വിനോദ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചന്ദ്രൻ തെക്കേപ്പുര ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
