കട്ടിപ്പാറ IUM എൽ.പി. സ്കൂളിൽ ദീപിക ‘കളർ ഇന്ത്യ’ മത്സരം സംഘടിപ്പിച്ചു

​കട്ടിപ്പാറ: ലഹരിക്കെതിരെയും ലോകസമാധാനത്തിന് ഭീഷണിയാകുന്ന യുദ്ധത്തിനെതിരെയും ബോധവൽക്കരണ സന്ദേശമുയർത്തി കന്നൂട്ടിപ്പാറ IUM എൽ.പി. സ്കൂളിൽ ദീപിക ‘കളർ ഇന്ത്യ’ മത്സരം സംഘടിപ്പിച്ചു. നാനാത്വത്തിൽ ഏകത്വമെന്ന ഭാരതീയ സങ്കല്പത്തിന് കൂടുതൽ മിഴിവേകി നടന്ന വർണ്ണാഭമായ മത്സരത്തിൽ 223 വിദ്യാർഥികൾ പങ്കെടുത്തു.

​മത്സരത്തിന് മുന്നോടിയായി സ്കൂൾ പ്രധാന അധ്യാപിക ജസീന ഹുസൈൻ വിദ്യാർഥികൾക്ക് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കളർ ഇന്ത്യ കോഡിനേറ്റർ കെ.സി. ശിഹാബ് പരിപാടിയുടെ പ്രമേയ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

​SRG കൺവീനർ ദിൻഷ ദിനേശ്, സ്റ്റാഫ് സെക്രട്ടറി തസ്ലീന പി.പി., സുരക്ഷാ കൺവീനർ ഷബീജ് ടി., മീഡിയവിങ് കൺവീനർമാരായ യാസീൻ പി., ഫൈസ് ഹമദാനി, ഇംഗ്ലീഷ് ക്ലബ് കൺവീനർ നീതു പീറ്റർ, മാത്‌സ് ക്ലബ്ബ് കൺവീനർ അനു ബേബി, അലിഫ് ക്ലബ്‌ കൺവീനർ ഹസീബ, ആർട്സ് ക്ലബ് കൺവീനർ ആര്യ മുരളി എന്നിവർ മത്സര നിയന്ത്രണത്തിന് നേതൃത്വം നൽകി.