​കൊടുവള്ളിയിൽ 12 വയസ്സുകാരനെ മർദ്ദിച്ച സംഭവം: പ്രതികളിൽ ഒരാൾ പിടിയിൽ


കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറ കാരക്കാട് വെച്ച്  വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ, പിതൃ സഹോദരൻ അബ്ദുൽ റസാഖാണ് കൊടുവള്ളി പോലീസിൻ്റെ പിടിയിലായത്. മർദ്ധനമേറ്റ കുട്ടിയുടെ പിതൃസഹോദരൻ ഉൾപ്പെടെ മൂന്ന് പ്രതികളുള്ള കേസിൽ ഒരാൾ വിദേശത്തേക്ക് കടക്കുകയും, മറ്റൊരാൾ ഒളിവിലുമാണ്.

​വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ കണ്ണിൽ മുളകുവെള്ളമൊഴിക്കുകയും കാലിലെ നഖത്തിൽ ഈർക്കിൽ കയറ്റുകയും ചെയ്തതടക്കമുള്ള അതിക്രൂരമായ പീഡനമാണ് നടന്നത്. സംഭവം പുറത്തുവന്നതിനു പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.