കാട്ടുപന്നി കാർഷിക വിളകൾ നശിപ്പിച്ചു.


 താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ മേലെ മഠത്തിൽ താമസി കുന്ന താമരശ്ശേരി സഹകരണ ബാങ്ക് ഡയറക്ടർ എം എം ബെൽ നിയുടെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം രാത്രി വ്യാപകമായി കവുങ്ങിൻ തൈകളും വാഴകളും കാട്ട് പന്നി കൂട്ടം നശിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ആനന്ദ്. ബാങ്ക് ഡയറക്ടർ കെ.വി . സെബാസ്റ്റ്യൻ. എന്നിവർ കൃഷിയിടം സന്ദർശിച്ചു . താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രുക്ഷമാണ്. കൃഷി നശിപ്പിക്കപ്പെട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വാർഡു മെമ്പർ ബിന്ദു ആനന്ദ് വനം വകുപ്പിനോട് ആവശ്യപ്പെട്ടു.