പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം തടവും പിഴയും
ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുൽപ്പള്ളി റെയിൻബോ നഗർ സ്വദേശി പറോട്ടിയിൽ വീട്ടിൽ പി.എ സുജിത്ത് (44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്. രണ്ട് വർഷത്തെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം തടവും പിഴയും
Sept. 29, 2026, 12:41 p.m.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം തടവും പിഴയും
അന്നത്തെ പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ് ജിതേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.