ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി LDF; യുഡിഎഫിന്റെ ഏഴു സീറ്റുകൾ പിടിച്ചെടുത്തു, നാല് സീറ്റ് UDF തിരിച്ചുപിടിച്ചു
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുമ്പോഴാണ് എൽഡിഎഫ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി 20 നിലനിർത്തുകയായിരുന്നു. എൽഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.
തിരുവനന്തപുരം- ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്- അഞ്ചുതെങ്ങ്- എൽഡിഎഫ് (യുഡിഎഫ്)
2.തിരുവനന്തപുരം- വർക്കല ബ്ലോക്ക് പഞ്ചായത്ത്- ഒറ്റൂർ- എൽഡിഎഫ്- (എൽഡിഎഫ്)
3.തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്ത്- മുണ്ടക്കൽ- എൽഡിഎഫ് (യുഡിഎഫ്)
4.തിരുവനന്തപുരം- തിരുപുറം ഗ്രാമപഞ്ചായത്ത്- പഴയകട- യുഡിഎഫ് (യുഡിഎഫ്)
5.തിരുവനന്തപുരം- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്- കല്ലറ-യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)
6.പത്തനംതിട്ട- കുറ്റൂർ ഗ്രാമപഞ്ചായത്ത്- ഓതറ-യുഡിഎഫ് (യുഡിഎഫ്), സിറ്റിങ് സീറ്റിൽ എൽഡിഎഫ് മൂന്നാമതായി. UDF ജയിച്ചത് 2 വോട്ടിന്
7.പത്തനംതിട്ട- കുന്നന്താനം ഗ്രാമപഞ്ചായത്ത്- വള്ളോക്കുന്ന്- യുഡിഎഫ് (എൽഡിഎഫ്)
8.പത്തനംതിട്ട-അരുവാപ്പുലം ഗ്രാമപഞ്ചായത്ത്- കല്ലേലി-യുഡിഎഫ് (യുഡിഎഫ്)
9.പത്തനംതിട്ട- റാന്നി ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പടി-യുഡിഎഫ് (യുഡിഎഫ്)
10.കോട്ടയം-മീനടം ഗ്രാമപഞ്ചായത്ത്- ചീരംകുളം-യുഡിഎഫ് (യുഡിഎഫ്)
11.കോട്ടയം- കോട്ടയം ജില്ലാ പഞ്ചായത്ത്- തൃക്കൊടിത്താനം എൽഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്), ചങ്ങനാശ്ശേരി എംഎൽഎയുടെ സിറ്റിങ് സീറ്റിലാണ് LDF ലീഡ് ചെയ്യുന്നത്
12.കോട്ടയം- പാമ്പാടി ഗ്രാമ പഞ്ചായത്ത് - കുമ്പന്താനം- എൽഡിഎഫ് (യുഡിഎഫ്)
13.ഇടുക്കി-മുട്ടം ഗ്രാമപഞ്ചായത്ത്- തുടങ്ങനാട്- യുഡിഎഫ് (എൽഡിഎഫ്)
.14എറണാകുളം-വടക്കേക്കര ഗ്രാമപഞ്ചായത്ത്- മടപ്ലാതുരുത്ത് കിഴക്ക്- യുഡിഎഫ് (യുഡിഎഫ്)
15.എറണാകുളം-പൂത്തൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്- ട്വന്റി 20 (ട്വന്റി 20)
16.എറണാകുളം-പാറക്കടവ് ഗ്രാമപഞ്ചായത്ത്- പുളിയനം തെക്ക്- (എൽഡിഎഫ്) എൽഡിഎഫ്
17.എറണാകുളം-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ-അയ്യപ്പൻകാവ്- യുഡിഎഫ് (യുഡിഎഫ്)
18.തൃശ്ശൂർ-വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്- തളി- യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്
