തെങ്ങിൽ നിന്നും വീണ് തൊഴിലാളിക്ക് ഗുരുതര പരുക്ക്.
താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിലിൽ തേങ്ങയിടുന്നതിനിടെ ഉയരം കൂടിയ തെങ്ങിൽ നിന്നും വീണ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കുറുമ്പോയിൽ സ്വദേശി ബാലകൃഷ്ണനാണ് ഗുരുതരമായി പരുക്കേറ്റത്.
തച്ചംപൊയിലിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ വെച്ചായിരുന്നു രാവിലെ 11 മണിയോടെ അപകടം സംഭവിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
