ജിന്ന് മുറിച്ച പഴത്തിന് 2500 രൂപ!’; തിരുനാവായയിലെ തട്ടിപ്പ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ, പൊലീസിൽ പരാതി


തിരൂർ : ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെ പറ്റിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ നാട്ടുകാർ. തിരൂർ കുറ്റിപ്പുറം റൂട്ടിൽ തിരുനാവായ കൊടയ്ക്കൽ ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

മുവാറ്റുപുഴ സ്വദേശിയായ ഓട്ടോ​ഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവായി വേഷമിട്ട് തട്ടിപ്പ് നടത്തുന്നതെന്ന് ഇവർ പറയുന്നു. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെയാണ് ‘ഖുതുബിയത് മജ്‍ലിസ്’ എന്ന​പേരിൽ ആത്മീയ സദസ് നടത്തുന്നത്. രോഗമുക്തിക്കും മറ്റുമായി കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും ആയിരക്കണക്കിന് ആളുകളാണ് ഇതിൽ പ​ങ്കെടുക്കുന്നതെന്ന് സംഘാടകർ തന്നെ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു. ഇവരിൽനിന്ന് വൻ തുകയാണ് സംഘം തട്ടിയെടുക്കുന്നത്.