ടി.പി.എ.നസീറിൻ്റെ 'മനുഷ്യരിൽ നിന്ന് ഇറങ്ങിപ്പോകുന്നവർ' എന്ന കൃതിക്ക് ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം
താമരശ്ശേരി:ടി.പി.എ.നസീറിൻ്റെ 'മനുഷ്യരിൽ നിന്ന് ഇറങ്ങിപ്പോകുന്നവർ' എന്ന കൃതി ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരത്തിന് അർഹമായി.
രാഷ്ട്രീയേതര സന്നദ്ധ ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് സാമൂഹ്യക്ഷേമം വിദ്യാഭ്യാസം കല സംസ്ക്കാരം ആരോഗ്യം പത്രപ്രവർത്തനം തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണ് നൽകി വരുന്നത്. പേപ്പർ ബോൺ പബ്ലിക്കേഷൻ പുറത്തിറക്കിയ ടി.പി.എ.നസീറിൻ്റെ മനുഷ്യരിൽ നിന്ന് ഇറങ്ങിപ്പോകുന്നവർ എന്ന കൃതി ലൗ ബാങ്കിംഗ് സിസ്റ്റം ,ഇമോഷനൽ ഡാമേജ്, ഇമോഷനൽ വെൻറിലേഷൻ തുടങ്ങിയ ആശയങ്ങളിലൂടെ കുടുംബ സാമൂഹ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന മനുഷ്യരുടേയും അനാഥത്വം വീർപ്പുമുട്ടുന്ന വാർധക്യത്തിൻ്റെ വേദനനകളുമൊക്കെ ഈ കൃതിയിലെ പ്രതിപാദ്യ വിഷയങ്ങളാണ്. പ്രഭാഷകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ടി.പി എ നസീർ വിത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ സ്ഥാപക മെമ്പർമാരിലൊരാളാണ്. കാരുണ്യതീരം, വീൽചെയർ ഓർഗനൈസേഷൻ തുടങ്ങിയ നിരവധി സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിൽ അദ് ദേഹം പ്രവർത്തിച്ചു വരുന്നു. ഈ മാസം 14ാം തിയ്യതി തിരുവനന്തപുരത്ത് വെച്ച്
അദ് ദേഹത്തിന് ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാരം നൽകപ്പെടും.
