കട്ടിപ്പാറ നസ്രത്ത് യു പി സ്കൂൾ കലോത്സവം "ആരവം 2k26 " സമാപിച്ചു.
കട്ടിപ്പാറ:നസ്രത്ത് യു പി സ്കൂൾ കട്ടിപ്പാറയിൽ 2026 - 27 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ആരവം 2k26 സമാപിച്ചു.
രണ്ടുദിവസമായി നടന്ന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സിനി ആർട്ടിസ്റ്റും വ്ലോഗറുമായ കുമാരി.അഞ്ജന എ.എസ് നിർവ്വഹിച്ചു.സ്കൂൾ മാനേജർ റവ.ഫാ. പ്രിയേഷ് തേവടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലിസ സാലസ് സ്വാഗതം ആശംസിച്ചു.പി.റ്റി.എ.പ്രസിഡൻറ് .ബഷീർ സി.എം., എം.പി റ്റി.എ ചെയർപേഴ്സൺ . ബിന്ദു ബൈജു എന്നിവർ ആശംസകളർപ്പിച്ച ചടങ്ങിന് കലാമേള കൺവീനർ ശ. സുനിത പി.നന്ദി പറഞ്ഞു. രണ്ടു ദിവസമായി നടന്ന കലാ മാമാങ്കത്തിൽ കുട്ടികളുടെ വിവിധ തരത്തിലുള്ള ഭാവ - രാഗ-താള-ലയന ങ്ങളുടെ സമ്മിശ്ര വേദിയായി സ്കൂൾ .കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ കലാമേള പ്രൗഢമായി സമാപിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കലാമേളക്ക് സമാപ്തി കുറിച്ചപ്പോൾ ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും റെഡ് ഹൗസ് രണ്ടാം സ്ഥാനവും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമാപന ചടങ്ങിൽ വിതരണം ചെയ്തു. അധ്യാപകരായ സി.ബിൻസി, എലിസബത്ത് കെ.എം, തോമസ് കെ.യു., ഡയാന ജോസഫ് ,സുസ്മി മേരി ജോസ്,ജുബി മെറിൻ ,റഫ്നാസ് പി.ഇ എന്നിവർ കലാമേളയ്ക്ക് നേതൃത്വം നൽകി.
