ഫിനിക്സ്2k26സ്‌കൂൾ തല കായിക മേള

താമരശ്ശേരി:പള്ളിപ്പുറം (ചാലക്കര)ജി എംയുപി സ്കൂളിൻ്റെ 2026-27 അധ്യയന വർഷത്തെ സ്‌കൂൾ തല കായിക മേള ഫിനിക്സ് 2k26 എന്ന പേരിൽ സംഘടിപ്പിച്ചു.കായികമേളയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.എൽപി,യുപി വിഭാഗത്തിലെ വിദ്യാർഥികൾ ഡ്രീംസ്,സ്റ്റാർസ്,വൈബ്സ് എന്നീ മൂന്ന് ടീമുകളായിട്ടാണ് കായികമേളയിൽ പങ്കെടുത്തത്.പിടിഎ പ്രസിഡൻ്റ് ഫസൽ എഎം അധ്യക്ഷത വഹിച്ചു.SMCചെയർമാൻ ഇസ്ഹാഖ്ചാലക്കര,പിടി എ വൈസ്പ്രസിഡൻ്റ് മുജീബുറഹ്മാൻ,കായികാധ്യാപിക രജത ടീച്ചർ  എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ സ്വാഗതവും എൻ മഹമൂദ് നന്ദിയും രേഖപ്പെടുത്തി.