മുജാഹിദ് കുടുംബ സംഗമം നാളെ

 
താമരശ്ശേരി : "ഞാനറിഞ്ഞ പ്രവാചകൻ " എന്ന പ്രമേയത്തിൽ താമരശ്ശേരി മണ്ഡലം കെ എൻ എം കമ്മിറ്റി നാളെ ( ഞായർ ) മണ്ണിൽ കടവ് സലഫി നഗറിൽ മുജാഹിദ് കുടുംബ സംഗമം സംഘടിപ്പിക്കുന്നു. രാവിലെ 9 30 ന് കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ സംഗമം ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് അധ്യക്ഷത വഹിക്കും. കെ എൻ എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ, അനസ് സ്വലാഹി കോഴിച്ചെന, എം എസ് എം സംസ്ഥാന സെക്രട്ടറി ശിബിലി മുഹമ്മദ് മണ്ണിൽകടവ് , മണ്ഡലം ഐ എസ് എം പ്രസിഡണ്ട് സൈഫുള്ള മദനി എന്നിവർ പ്രസംഗിക്കും. പഴയ കാല ഇസ്‌ലാഹി കാരണവന്മാരെ കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർമാൻ കെ കെ എ ഖാദർ ചടങ്ങിൽ ആദരിക്കും. മണ്ഡലം കെ എൻ എം ജനറൽ സെക്രട്ടറി പി പി അബ്ദുസ്സലാം മാസ്റ്റർ സ്വാഗതം പറയും.