നാളെ രാജ്യവ്യാപക പണിമുടക്കുമായി ബാങ്ക് അസോസിയേഷനുകൾ
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാളെ രാജ്യ വ്യാപകമായി യുനൈറ്റഡ് ഫോറം ബാങ്ക് ഓഫ് യൂനിയൻസിന്‍റെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി പണി മുടക്കും. അതുകഴിഞ്ഞ് രണ്ടാം ശനിയാഴ്ചയും ഞായറും അവധിയായതിനാൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്കിടപാടുകൾ മുടങ്ങും.
ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും യൂനിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം സെപ്റ്റംബർ അവസാനം മൂന്ന് ദിവസവും പണിമുടക്കായിരിക്കും. പ്രവൃത്തി ദിനം അഞ്ചാക്കുക, വേതന പരിഷ്കരണം, സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് പരിഹരിക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, പി.എൽ.ഐ സ്കീമിലെ മാറ്റം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് അസോസിയേഷനുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
