വിവാദങ്ങൾ ഇസ്‌ലാമിനെ മനസ്സിലാക്കാതെ: വിസ്‌ഡം
പൂനൂർ: സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായും സുരക്ഷിതമായും തങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്താനുള്ള അവസരം ഇസ്‌ലാം നിഷേധിക്കുന്നില്ലെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം നേതൃസംഗമം അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ പൊതു രംഗപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇസ്‌ലാമിക അധ്യാപനങ്ങളെ സമഗ്രമായി പഠിക്കാതെ അവതരിപ്പിക്കുന്നതിന് ഉദാഹരണമാണെന്നും സംഗമം ചൂണ്ടിക്കാട്ടി. പൂനൂർ സലഫി സെൻ്ററിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ ജമാൽ മദനി സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സംസം അബ്‌ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, വിസ്ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി അമിൽ ജമാൽ, മണ്ഡലം സെക്രട്ടറി വി.കെ സുബൈർ, വിസ്‌ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് വി.കെ മുജീബ്,സെക്രട്ടറി സി. പി മുബശിർ, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് ആദിൽ അമീൻ, സെക്രട്ടറി സി.പി അബ്ദുല്ല അമീൻ വിഷയങ്ങൾ അവതരിപ്പിച്ചു. കെ നാസർ മദനി, ടി.പി നസീബ്, അസ്‌ലം സി. പി, സൈനുൽ ആബിദ്, ടി.ടി അബ്ദുസലാം ചർച്ചകൾക്ക് നേതൃത്വം നൽകി. സി. പി സാജിദ് സ്വാഗതവും വി.കെ ഉനൈസ് സ്വലാഹി നന്ദിയും പറഞ്ഞു
