പുതുപ്പാടിയിൽ കടയിൽ കയറി യുവതിയെ കടന്നുപിടിച്ചതായി പരാതി

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് ബസാറിലെ കടയിൽ വ്യാപാരിയായ യുവതിക്ക് നേരെ അക്രമം. സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് കൗണ്ടറിലിരിക്കുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

​യുവതി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും വ്യാപാരികളും ഓടിയെത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാൾ മുൻപും രണ്ടുതവണ കടയിലെത്തിയിരുന്നതായും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായും യുവതി പറഞ്ഞു. സംഭവത്തിൽ യുവതി താമരശ്ശേരി പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.