അഡ്വക്കറ്റ് ടി.പി.എ. നസീറിന് അനുമോദനം നൽകി

താമരശ്ശേരി :​'മനുഷ്യരിൽ നിന്ന് ഇറങ്ങിപ്പോകുന്നവർ' എന്ന കൃതിക്ക് ഭാരതീയ സേവക് സമാജ് അവാർഡ് ലഭിച്ച അഡ്വക്കറ്റ് ടി.പി.എ. നസീറിന് കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) താമരശ്ശേരി ഏരിയ സമ്മേളനത്തിൽ വച്ച് അനുമോദനം നൽകി.

​സി.ഐ.ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്  ടി. വിശ്വനാഥനിൽ നിന്നും അദ്ദേഹം അനുമോദനം ഏറ്റുവാങ്ങി.

​ചടങ്ങിൽ സി.ഐ.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.സി. വാസു, എൻ.കെ. സുരേഷ്, ബാലചന്ദ്രൻ, പി.ടി. ബാബു, ഏരിയ പ്രസിഡന്റ് പി. സജി കുമാർ, ഏരിയ സെക്രട്ടറി പി.എ. മജീദ്, യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി പി.എം. അബ്ദുൽ മജീദ്, മോട്ടോർ യൂണിയൻ (സി.ഐ.ടി.യു) താമരശ്ശേരി ഏരിയ സെക്രട്ടറി ബി.ആർ. ബെന്നി, ഒ.കെ. സദാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.