നഴ്സറി കോമ്പൗണ്ടിൽ കടന്നൽ ആക്രമണം: വിദ്യാർത്ഥിക്ക് കുത്തേറ്റു
താമരശ്ശേരി: കോരങ്ങാട് നഴ്സറി കോമ്പൗണ്ടിലെ പൈപ്പിനുള്ളിൽ കടന്നൽ കൂട് കൂട്ടിയതിനെ തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേറ്റു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ സന്നദ്ധപ്രവർത്തകൻ എം.ടി. ജംഷീദ് കടന്നൽക്കൂട് സുരക്ഷിതമായി നീക്കം ചെയ്ത് കൂടുതൽ അപകടസാധ്യത ഒഴിവാക്കി.
വിദ്യാർത്ഥിക്ക് കുത്തേറ്റതിനെ തുടർന്ന് മുൻകരുതൽ നടപടിയായി നഴ്സറിയിലുണ്ടായിരുന്ന മറ്റ് കുട്ടികളെ രക്ഷിതാക്കളെ വിളിപ്പിച്ച് അവരുടെ കൂടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.
