കുറ്റ്യാടി കായക്കൊടിയിലും അജ്ഞാത ജീവിയെ കണ്ടെന്ന് നാട്ടുകാർ; പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിയിലും അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാര്‍. രാത്രി 10മണിയോടെയാണ് ജീവിയുടെ സാന്നിധ്യം മനസിലാക്കിയത്. പിന്നാലെ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. തുടർന്ന് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രിവരെ നീണ്ട പരിശോധന 12 മണിയോടെ അവസാനിപ്പിച്ചു.

ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കായക്കൊടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എഎം യുപി സ്‌കൂള്‍, കൂവക്കുന്ന് എല്‍പി സ്‌കൂള്‍ എന്നിവയ്ക്കും മദ്രസകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് ഇന്നും തെരച്ചില്‍ നടത്തും. ജാഗ്രത പാലിക്കണമെന്നും തെറ്റായ പ്രചരണം നടത്തരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.