കോളിക്കൽ ഇല്ലക്കുന്ന് എസ് സി നഗർ വികസന പദ്ധതി ഉദ്ഘാടനം ചെയ്തു
കോളിക്കൽ : കോഴിക്കോട് ജില്ലാ പഞ്ചായത്ത് എസ് സി നഗർ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്തിലെ കോളിക്കൽ ഇലുക്കുന്ന് എസ് സി നഗർ വികസന പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ മുഖ്യാഥിതിയായിരുന്നു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ ജംഷീന വി കെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നുശുഹത്ത് ഇഖ്ബാൽ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് മോയത്ത്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, ഷാഫി സഖറിയ, പി പി അബ്ദുൽ ലത്തീഫ് , അഷ്റഫ് അച്ചൂർ , എ കെ ജാഫർ, ഐ പി മരക്കാർ, എ പി അബ്ദുസ്സലാം, ഐ കെ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.
