കറവപ്പശുക്കൾക്കൊരു കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘കറവപ്പശുക്കൾക്കൊരു കൈത്താങ്ങ്’ – കൗ ലിഫ്റ്റർ പദ്ധതിയുടെ ഉദ്ഘാടനവും ക്ഷീരകർഷക സമ്പർക്ക സദസ്സും സംഘടിപ്പിച്ചു. മുത്തോറ്റിക്കൽ ക്ഷീരസഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു.
മേഖലയിലെ മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു.
ക്ഷീരകർഷക സമ്പർക്ക സദസ്സിൽ കട്ടിപ്പാറ വെറ്ററിനറി സർജൻ ഡോ. എം. മുഹമ്മദ് ആസിഫ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് പശുക്കൾക്കുള്ള പോഷകാഹാരം കിറ്റുകൾ വിതരണം ചെയ്തു.
വികസനകാര്യ സ്ഥിരം
സമിതി ചെയർപേഴ്‌സൺ ജംഷീന വി.കെ.,
മെമ്പർമാരായ ജംസീന അസീസ്, സൗമ്യ പ്രജീഷ്, പി.സി. തോമസ്, സുഫീറ പി.എസ്., ലെനിൻ കെ.സി., ശ്രീജില ശ്രീജിത്ത്, നസീമ അസീസ്, നജ്മ റഷീദ്, കെ.ടി. മുഹമ്മദ് അലി, ഷാഹീം ഹാജി, മുത്തോറ്റിക്കൽ ക്ഷീരസംഘം പ്രസിഡന്റ് ജെയിംസ്, ചമൽ ക്ഷീരസംഘം പ്രസിഡന്റ് ഇമ്മാനുവൽ, മിൽമ സൂപ്പർവൈസർ മേഘ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ മജീദ് ക്വാറി, ജേക്കബ് ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
