തലയാട്–വയലട ആനപ്പാറ ബസ് സർവീസ് താൽക്കാലികമായി നിർത്തിവെക്കും; കെ.എസ്.ആർ.ടി.സി വേണമെന്ന ആവശ്യം ശക്തം

​തലയാട്: തലയാട് നിന്ന് വയലടയിലേക്ക് സർവീസ് നടത്തുന്ന ആനപ്പാറ ബസ് സർവീസ് ഇന്നുമുതൽ താൽക്കാലികമായി നിർത്തിവെക്കും. പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്ന ഈ സർവീസ് മുടങ്ങുന്നതോടെ വിദ്യാർഥികളും ജോലിക്കാരും വയോജനങ്ങളും ഉൾപ്പെടെയുള്ള യാത്രക്കാർ കടുത്ത യാത്രാക്ലേശത്തിലാണ്.

​പ്രത്യേകിച്ച് വയലട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് (FHC) ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബസ് ഇല്ലാത്തത് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ തലയാട്–വയലട റൂട്ടിൽ ഉടൻ കെ.എസ്.ആർ.ടി.സി (KSRTC) സർവീസ് ആരംഭിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാകുകയാണ്.