കെ വി വി ഇ എസ് പൂനൂർ യൂണിറ്റ് ഹെൽപ് ചാരിറ്റി ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.
പൂനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് ഹെൽപ് ചാരിറ്റി ഫണ്ട് (കാരുണ്യ സഹായ നിധി) സമാഹരണം ആരംഭിച്ചു. പൂനൂർ വ്യാപാരഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി വി എസ് പൂനൂർ യൂണിറ്റ് പ്രസിഡണ്ട് സി കെ അബ്ദുൽ അസീസ് ഹാജി മുഖ്യ രക്ഷാധികാരി താര അബ്ദുറഹ്മാൻഹാജിക്ക് തുക കൈമാറിയാണ് ഹെൽപ് ചാരിറ്റി ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തത്.
രോഗം കാരണം ചികിത്സക്കും ദൈനംദിന ചെലവിനും പ്രയാസമനുഭവിക്കുന്ന, പ്രകൃതിക്ഷോഭത്തിലും മറ്റും അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരള വ്യാപാരി വൃവസായി ഏകോപന സമിതി പൂനൂർ യൂണിറ്റിലെ അംഗങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അവർക്കൊരു കൈത്താങ്ങാകുന്നതിനു വേണ്ടിയാണ് പൂനൂർ ആസ്ഥാനമായി ഒരു ഹെൽപ് ചാരിറ്റി ഫണ്ട് ( കാരുണ്യ സഹായ നിധി) സമാഹരണം ആരംഭിച്ചത്. യൂണിറ്റ് ട്രഷറർ കെ വി അബ്ദുന്നാസർ, രവി (പ്രസ്സ്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി കെ അബ്ദുൽ ശുക്കൂർ സ്വാഗതവും സി പി ഹകീം നന്ദിയും പറഞ്ഞു.
