വാഹന മോഡിഫിക്കേഷൻ; വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി, കർശന പരിശോധന വേണമെന്ന് നിർദേശം
കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ അധികൃതർ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യങ്ങൾ വേണ്ടത്ര പരിശോധിക്കാതെയാണ് പല കാര്യങ്ങളും നടക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങളിലെ രൂപമാറ്റങ്ങളിൽ കർശന പരിശോധനയും നടപടിയും വേണമെന്നും കോടതി വ്യക്തമാക്കി.
ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള രൂപമാറ്റങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന വിഷയവും കോടതി ചൂണ്ടിക്കാട്ടി. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങൾ പരാമർശിച്ചായിരുന്നു കോടതിയുടെ വിമർശനം. വാഹനങ്ങളുടെ നിർമാതാക്കൾ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക സവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ മാറ്റങ്ങൾ റോഡ് സുരക്ഷയെ ബാധിക്കാമെന്ന നിലപാട് ഹൈക്കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.
അനധികൃത ലൈറ്റുകൾ, വീൽ സ്പേസറുകൾ, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ തുടങ്ങിയ രൂപമാറ്റങ്ങൾക്കെതിരെയും ഹൈക്കോടതി നേരത്തെ കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇത്തരം മാറ്റങ്ങൾ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും കോടതി
