കെ.എസ്.കെ.ടി.യു താമരശ്ശേരി നോർത്ത് മേഖല സമ്മേളനം

താമരശ്ശേരി: കെ.എസ്.കെ.ടി.യു താമരശ്ശേരി നോർത്ത് മേഖല സമ്മേളനം ബി.ആർ ബേബി നഗറിൽ (വ്യാപാരം ഭവൻചുങ്കം) വെച്ച് നടന്നു.

കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.വി ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം  എ.പി സജിത്ത്, മുഖ്യ പ്രഭാഷണം നടത്തി ഏരിയ കമ്മിറ്റി അംഗങ്ങളായസന്ദീപ് മാടത്തിൽ, പി.ബിജു എന്നിവർ സംസാരിച്ചു.

പി.സുധാകരൻ സ്വാഗതം ആശംസിച്ചു. കെ.പി മുരളീധരൻ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി പി.സുധാകരൻ (സെക്രട്ടറി), കെ.പി മുരളീധരൻ (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.