കവുങ്ങാളിത്തൊടുകയിൽ സൈനബ പി.കെ നിര്യാതയായി.

താമരശ്ശേരി : ഈർപ്പോണ കവുങ്ങാളിത്തൊടുകയിൽ പരേതനായ ഇമ്പിച്ചിക്കോയ എന്നവരുടെ മകൾ സൈനബ പി.കെ (61) നിര്യാതയായി.
കുറച്ച് ദിവസം മുൻപ് സ്‌കൂട്ടറിൽ നിന്നും വീണ് തലക്ക് പരിക്ക് പറ്റിയതിനെ തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

മാതാവ് : ആമിന 
സഹോദരങ്ങൾ : ലത്തീഫ്, ഹനീഫ, ഷറഫുന്നിസ, ഖമറുന്നിസ, നാസർ, ഷംസീർ, സുഹറ, നസീമ.