രണ്ടിടങ്ങളിലായി രണ്ടുപേർക്ക് പാമ്പുകടിയേറ്റു; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
താമരശ്ശേരി: ബുധനാഴ്ച രാത്രിയോടെ രണ്ടിടങ്ങളിലായി രണ്ടുപേർക്ക് പാമ്പുകടിയേറ്റു. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ആന്റണി (65), ചമൽ സ്വദേശി കുമാരൻ (48) എന്നിവർക്കാണ് പാമ്പുകടിയേറ്റത്.
ആന്റണിക്ക് വീട്ടുമുറ്റത്തുവെച്ചും കുമാരന് വീടിന് സമീപത്തുവെച്ചുമാണ് കടിയേറ്റത്. കടടിച്ച പാമ്പുകളെ ചാക്കിലാക്കി കസ്റ്റഡിയിലെടുത്താണ് ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം രണ്ടുപേരെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
