സൗജന്യ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി.

 കട്ടിപ്പാറ : ചമൽ അംബേദ്കർ സാംസ്കാരിക നിലയം,വായനശാല, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ചമൽ സൗത്ത് എ.ഡി. എസ്, ഈങ്ങാപുഴഡിവൈൻ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. അംബേദ്കർ സാംസ്കാരിക നിലയം പ്രസിഡണ്ട് കെ . വി . സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീജില ശ്രീജിത്ത്. ഡിവൈൻ കണ്ണാശുപത്രി പി ആർ.ഒ. അനിൽ പൗലോസ്. എട്ടാം വാർഡ് ADS പ്രസിഡണ്ട് ജമില സെയ്ത് . ക്ഷിലത വിജയൻ. എന്നിവർ ആംശസകൾ നടത്തി. ഈങ്ങാപുഴഡിവൈൻ കണ്ണാശുപത്രി ഡേ.റാവുവിൻ്റെ നേതൃത്വത്തിൽ ചമൽ അബേദ്കർ ഓഡിറ്റേറിയത്തിൽ വെച്ച് രാവിലെ 9.30 മുതൽ 1.30. വരെ ക്യാമ്പ് നടത്തി. അബ്രാഹം. എം. എം. സിസ്റ്റർ റെനി അലക്സ്. ആഷ്‌ന പ്രകാശൻ. സുരേഷ് കെ പി . ബാബു . കെ. കെ. രാജേഷ് കെ.പി. സിനി . ദേവി. ഷെറിന എന്നിവർ ക്യാമ്പിന് നേതൃത്വം നലകി.