ടിവി മുതൽ ഫ്രിഡ്ജ് വരെ; ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങൾക്ക് വില കൂടും


ഗൃഹോപകരണങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ വിലവര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കളുടെ തീരുമാനം. എല്‍.ഇ.ഡി ടി.വി., വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് അഞ്ചുമുതല്‍ എട്ടുശതമാനം വരെ വില വര്‍ധിപ്പിക്കും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്, നിര്‍മാണത്തിനാവശ്യമായ ഇരുമ്പ്, ചെമ്പ്, ക്രൂഡ് ഓയിലില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് വില വര്‍ധിച്ചത് കണക്കിലെടുത്താണ് തീരുമാനം. ഈ വര്‍ഷം മൂന്നാംതവണയാണ് വിലവര്‍ധിപ്പിക്കുന്നത്. 

അതേസമയം ഉല്‍സവ കാലത്ത് വിലകൂടുന്നത് തിരച്ചടിയാവുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. എന്നാല്‍ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് വന്‍കിട ഗൃഹോപകരണ നിര്‍മാണ കമ്പനികള്‍ പറയുന്നു.