കൂടത്തായിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്
താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ കൂടത്തായി പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ യാത്രികയായ പെരിന്തൽമണ്ണ സ്വദേശിനി മറിയ (52), ബൈക്ക് യാത്രികനായ എറണാകുളം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലേക്ക് എതിർ ദിശയിൽ നിന്ന് തെറ്റായ രീതിയിൽ വന്ന കാർ വന്നിടിക്കുകയായിരുന്നു.
പരിക്കേറ്റ മറിയയ്ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരിക്ക് സാരമുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
