താമരശ്ശേരിയിൽ കാർ മതിലിലിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ബിഷപ്പ് ഹൗസിന് മുന്നിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന അരീക്കോട് സ്വദേശി ദിൽഷാദിന് പരിക്കേറ്റു.

​ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ബാലുശ്ശേരി ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് ബിഷപ്പ് ഹൗസിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ദിൽഷാദ് മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ.

​ഇദ്ദേഹത്തെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.