ഗാന്ധിജയന്തി ദിനാചരണം: വായന മത്സരം നടത്തി.
ചമൽ: ഗാന്ധി പീസ് ഫൗണ്ടേഷൻ കോഴിക്കോട് ചാപ്റ്ററും
ചമൽ ഗവൺമെന്റ് എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായന മത്സരത്തിൽ
ഫാത്തിമ ഫൈഹ ഒന്നാം സ്ഥാനം നേടി.
മഹാത്മജിയുടെ ആത്മകഥയുടെ നൂറാം വാർഷികം പ്രമാണിച്ചാണ് വായന മത്സരം സംഘടിപ്പിച്ചത്. എന്റെ സത്യാന്വേഷണ പരീക്ഷണ കഥയിലെ തിരഞ്ഞെടുത്ത ഭാഗമാണ് കുട്ടികൾ വായിച്ചത്. നാളെ(29/09/2026) കുട്ടികൾക്കുള്ള പ്രശ്നോത്തരി മത്സരവും രക്ഷിതാക്കൾക്കുള്ള വായന മത്സരവും നടക്കും.
