കലാപൂർണിമ 2k26സ്കൂൾ കലാമേള
താമരശ്ശേരി:പള്ളിപ്പുറം (ചാലക്കര)ജി എംയുപി സ്കൂൾ കലാമേള കലാപൂർണിമ 2k26 കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുൽറഷീദ് എംകെ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.അധ്യാപകനും കലാകാരനുമായ ജയരാജ് ഓമശ്ശേരി മുഖ്യാതിഥിയായി.പിടി എ പ്രസിഡൻ്റ് ഫസൽ എ എം അധ്യക്ഷത വഹിച്ചു.Smc ചെയർമാൻ ഇസ്ഹാഖ് ചാലക്കര,പിടി എ വൈസ് പ്രസിഡൻ്റ് മുജീബുറഹ്മാൻ,mpta പ്രസിഡൻ്റ് സാഹില എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ഹെഡ്മിസ്‌ട്രസ് സൈനബ ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നൂറുദ്ധീൻ മാസ്റ്റർ കാന്തപുരം നന്ദിയും രേഖപ്പെടുത്തി.
