സബ്ജില്ലാ സയൻസ് ക്വിസിലും വിജയം നേടി IUM എൽ.പി. സ്കൂൾ കന്നൂട്ടിപ്പാറ

കട്ടിപ്പാറ: താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി IUM എൽ.പി. സ്കൂൾ കന്നൂട്ടിപ്പാറ. സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത ഷാദിൽ അഷ്മിൽ, ഹയ മെഹറിഷ് എന്നീ വിദ്യാർഥികളാണ് നേട്ടം കൈവരിച്ചത്.

വിജയികൾക്കുള്ള ഉപഹാരം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ചു.

“മലയോര ഗ്രാമത്തിന്റെ ഭാവിയിലെ ശാസ്ത്ര സംഭാവനകളാണ് നിങ്ങളെന്നും” ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ പറഞ്ഞു.

സ്ഥാപനത്തിന് തുടർച്ചയായി ശ്രദ്ധേയമായ നേട്ടങ്ങൾ സമ്മാനിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപകരെയും, അതിനാവശ്യമായ സഹായസഹകരണങ്ങൾ നൽകുന്ന രക്ഷിതാക്കളെയും പ്രധാനാധ്യാപിക ജസീന ഹുസൈൻ പ്രത്യേകം അഭിനന്ദിച്ചു.

സ്കൂൾ ലീഡർ ആയിഷാ ഫെബിൻ, എം.പി.ടി.എ പ്രസിഡന്റ് ജംഷീന സുബൈർ, വൈസ് പ്രസിഡന്റ് സജ്‌ന നിസാർ, സയൻസ് കൺവീനർ നീതു പീറ്റർ, എസ്.ആർ.ജി കൺവീനർ ദിൻഷ ദിനേശ്, തസ്ലീന പി.പി., ഷെബീജ് ടി., കെ.സി. ശിഹാബ്, ഫൈസി ഹമദാനി, യാസീൻ പി., ആര്യ മുരളി, അനു ബേബി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.