സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
കട്ടിപ്പാറ:കട്ടിപ്പാറ നസ്രത്ത് യു.പി.സ്കൂളിൽ 51-ാം മത് സ്കൂൾ കായികമേള സെപ്റ്റംബർ 10, 11 തിയ്യതികളിലായി സംഘടിപ്പിച്ചു.സെപ്റ്റംബർ ഒൻപതാം തിയ്യതി രാവിലെ കുട്ടികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച കായിക മേള സ്കൂൾ മാനേജർ റവ.ഫാ. പ്രിയേഷ് തേവടിയിൽ ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റൻ ജെറിൻ മനോജിന് കൈമാറി ഉദ്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡൻറ് ശ്രീ.ബഷീർ സി.എം.അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ലിസ സാലസ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് സിസ്റ്റർ. ബിൻ സിമോൾ ജെ. അരുവിയിൽ നന്ദി പറഞ്ഞു.രണ്ട് ദിവസങ്ങളിലായി ട്രാക്കിലും ഫീൽഡിലും നസ്രത്തിൻ്റെ ചുണക്കുട്ടികൾ പുതിയ ദൂരവും പുതിയ ലക്ഷ്യവും കണ്ടെത്തി. അധ്യാപകർക്കായി നടത്തിയ മത്സരങ്ങളും കുട്ടികളെ ഏറെ ആവേശഭരിതരാക്കി.സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ തോമസ് സാറിൻ്റെ നേതൃത്വത്തിലാണ് രണ്ട് ദിവസങ്ങളിലായി കായികമേള നടത്തിയത്. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. പ്രിയേഷ് തേവടിയിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. നസ്രത്ത് എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി ടീച്ചർ ചടങ്ങിന് ആശംസകളർപ്പിക്കുകയും വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്യുകയും ചെയ്തു.ശ്രീ.തോമസ് കെ.യു.ചടങ്ങിന് നന്ദി പറഞ്ഞു.രണ്ട് ദിനങ്ങളിലായി നടന്ന കായിക മേള സമാപിച്ചപ്പോൾ ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും റെഡ് ഹൗസ് മൂന്നാം സ്ഥാനവും നേടി. ആദ്യദിനം രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഫ്രൈഡ് റൈസും ചിക്കൻ കറിയും നൽകി. അധ്യാപകരായ റഫ്നാസ് പി.ഇ, സുസ്മി മേരി ജോസ്, ജിയ ജോസഫ്, ബുഷ്റ സി, ഡയാന ജോസഫ് അശ്വിൻ റ്റി.ജോസഫ് എന്നിവരും ഹൗസ് ഇൻ ചാർജ് അധ്യാപകരും കായിക മേളയ്ക്ക്നേതൃത്വം നൽകി.
https://chat.whatsapp.com/I1RIkvGI9Zx8xIfJxTSq9O?s=cl&p=a&mlu=4&ilr=4
