തിരുവനന്തപുരത്തെ സംഘർഷം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് SFI


തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് എസ്എഫ്ഐ. നാളെ പഠിപ്പു മുടക്കി പ്രതിഷേധിക്കും. സെക്രട്ടറിയേറ്റിലേക്കും പൊലീസ് ആസ്ഥാനങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം. പോലീസ് പ്രകോപനമില്ലാതെ മർദ്ദിച്ചു എന്ന എസ്എഫ്ഐ ആരോപിച്ചു. സിപിഐഎമ്മും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം അഞ്ചര മണിക്ക് പ്രതിഷേധ സമരം നടത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു. വഎല്ലാ പ്രവർത്തകരോടും അണിനിരക്കാനും ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം ചെയ്തു.