തച്ചംപൊയിലിൽ ചാലക്കരയിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചു: യുവാവിനും യുവതിക്കും പരിക്ക്
താമരശ്ശേരി: തച്ചംപൊയിൽ ചാലക്കര പെട്രോൾ പമ്പിന് മുൻവശം ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9:30-ഓടെയായിരുന്നു അപകടം.
താമരശ്ശേരി ഭാഗത്തുനിന്ന് പൂനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റിൽ എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബുള്ളറ്റ് ഓടിച്ച യുവാവിനും സ്കൂട്ടർ ഓടിച്ച യുവതിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
