SKSSF കോരങ്ങാട് യൂണിറ്റ് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു
കോരങ്ങാട്: എസ്.കെ.എസ്.എസ്.എഫ് കോരങ്ങാട് യൂണിറ്റ് കൗൺസിൽ മീറ്റ് കോരങ്ങാട് സി. മോയിൻക്കുട്ടി മെമ്മോറിയൽ ഹാളിൽ വെച്ച് നടന്നു. പരിപാടി ഇർഷാദ് ഫൈസി ഉദ്ഘാടനം ചെയ്തു. സൽമാൻ ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ, മേഖലാ ഭാരവാഹികളായ വാഹിദ് അണ്ടോണ, റിസാൽ പരപ്പൻപൊയിൽ, വി. പി. സലാം, റിയാസ് അൻവർ, മിദ്‌ലാജ് അലി കോരങ്ങാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബഷീർ ഫൈസി, ഷഹൽ, റബീഹ്, റിനാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും കൗൺസിൽ മീറ്റ് വേദിയായി.
യോഗത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് ഹിഷാം തങ്ങൾ (പ്രസിഡന്റ്), ഹാഫിള് മുഹമ്മദ് റബീഹ് (സെക്രട്ടറി), ഹാഫിള് മുഹമ്മദ് റിനാസ് - ട്രെൻഡ് (ട്രഷറർ), അനീൻ മുഹമ്മദ് (വർക്കിങ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
സൽമാനുൽ ഫാരിസ് ഫൈസി - ഐ.എഫ്.സി, ഹാഫിള് മുഹമ്മദ് അൽത്താഫ് - ഇബാദ്, മുഹമ്മദ് ഹാഷിം - ത്വലബ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, മുഹമ്മദ് നിഹാൽ - മീഡിയ, മുഹമ്മദ് അദ്നാൻ - സർഗലയം, മുഹമ്മദ് ഹാദി - ക്യാമ്പസ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
മുഹമ്മദ് അജ്നാസ്, മുഹമ്മദ് അൽസാബിത്ത് - വിഖായ, മുഹമ്മദ് ഷാദിൽ, മുഹമ്മദ് അമൻ, അസ്മിൽ റാസി എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും സലാം വി.പി., റിയാസ് അൻവർ, ഇർഷാദ് ഫൈസി, നിയാസ് വി.പി., റഷാദ്, ഷഹൽ, നജ്മുദ്ധീൻ എന്നിവർ കൗൺസിലർമാരായും തിരഞ്ഞെടുത്തു.
