അയ്യപ്പൻ വിളക്ക് ഉത്സവം വിജയിപ്പിക്കാൻ101 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു


താമരശ്ശേരി : അഖിലഭാരത അയ്യപ്പസേവാസംഘം
താമരശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 12 ന് താമരശ്ശേരിയിൽ വെച്ച് നടത്തുന്ന 71-ാമത് അയ്യപ്പൻ വിളക്ക് ഉത്സവം വിജയിപ്പിക്കാൻ 101 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ അയ്യപ്പസേവാസംഘം ശാഖാ പ്രസിഡൻറ് ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. മുതിർന്ന ഗുരുസ്വാമി അമൃതദാസൻ തമ്പി അയ്യപ്പൻറെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ കരുവാറ്റ ബാബു നമ്പൂതിരി, വി കെ പുഷ്പാംഗദൻ, കെ ശിവദാസൻ ,ആഘോഷ കമ്മിറ്റി ചെയർമാൻ ബേബി കുന്നുമ്മൽ, ട്രഷറർ വി പി രാജീവൻ, ശ്രീധരൻ മേലെപ്പാത്ത് പ്രസംഗിച്ചു.

അയ്യപ്പസേവാസംഘം സെക്രട്ടറി സുധീഷ് ശ്രീകല സ്വാഗതവും ജനറൽ കൺവീനർ ബിൽജു രാമദേശം നന്ദിയും പറഞ്ഞു.

മണ്ഡല മകരകാലത്ത് ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കാൻ ദേവസ്വം ബോർഡും, സർക്കാറും തയ്യാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു ചെയർമാൻ - ബേബി കുന്നുമ്മൽ ജനറൽ കൺവീനർ - ബിൽജു രാമ ദേശം ട്രഷറർ - വി പി രാജീവൻ