പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥിക്ക് പരിക്ക്
പൂനൂർ: പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.ബാലുശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ബസ്റ്റോപ്പ് പൂർണമായും തകർന്നു.
അപകടസമയത്ത് വിദ്യാർത്ഥി മാത്രമാണ് ബസ്റ്റോപ്പിലുണ്ടായിരുന്നത്. മറ്റു യാത്രക്കാർ തൊട്ടുമുമ്പ് വന്ന ബസ്സിൽ കയറിപ്പോയതിനാൽ വൻ ദുരന്തം ഒഴിവായി.പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യത്തിൽ പ്രവേശിപ്പിച്ചു.
