ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിവന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ ശാസ്തമം​ഗലത്തെ കൗൺസിലർ അറിയിപ്പ് എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഇന്ന് അറിയിച്ചിരുന്നു. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച‌ നൽകുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. 'നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു'വെന്നും സന്ദേശത്തിലുണ്ട്. എന്നാൽ ആർ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാർത്തകളിലൂടെയാണ് എന്നായിരുന്നു മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും പ്രതികരിച്ചത്