കട്ടിപ്പാറ കെ കെ ഉസ്താദ് ആണ്ടനുസ്മരണം 23 മുതൽ,ഇഹ്സാനി സനദ് ദാനവും നടക്കും.
താമരശ്ശേരി:സമസ്ത കേരള ഇം ഇയ്യത്തുൽ ഉലമാ മുശാവറ അംഗവും കേരളത്തിലെ നിരവധി സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സാരഥിയും മർക്കസിലെ പ്രധാന മുദരിസും കട്ടിപ്പാറ അൽ ഇഹ്സാനിൻ്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന കട്ടിപ്പാറ കെ കെ അഹമ്മദ്കുട്ടി മുസ്ലിയാരുടെ ഒന്നാം ആണ്ട് അനുസ്മരണവും അൽ ഇഹ്സാനിലെ ദഅവ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ഇഹ്സാനി സനദ് ദാന സമ്മേളനവും ഈ മാസം 23,24,25 (വെള്ളി,ശനി,ഞായർ)ദിവസങ്ങളിലായി കട്ടിപ്പാറ അൽ ഇഹ്സാനിൽ നടക്കും.23 ന് ഒന്നരക്ക് ഖബർ സിയാറത്തോടെ പരിപാടിക്ക് തുടക്കമാകും.വൈകിട്ട് 5 ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലം പതാക ഉയർത്തും തുടർന്ന് നടക്കുന്ന ഇഹ്സാൻ ദിക്ർ ഹൽഖക്ക് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകും. നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും. പ്രാർത്ഥനക്ക് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും. 24 ശനിയാഴ്ച്ച രാവിലെ 9ന് ഖത്മ് ദു ആയും വൈകീട്ട് 4 ന് സാംസ്കാരിക വിരുന്നും രാത്രി 7 ന് അബ്ദുൽലത്തീഫ് സഖാഫിയുടെ നേതൃത്വത്തിൽ മദനീയം ആത്മീയ സംഗമവും സയ്യിദ് മുത്തന്നൂർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വവും നൽകും.25 ഞായർ രാവിലെ 10 ന് ഗ്രാന്റ്റ് അലുംനി മീറ്റും ഞായർ രാവിലെ 10 ന് ഗ്രാൻ്റ് അലുംനി മീറ്റും ഉച്ചക്ക് 2.30 ന് ഇഹ്സാനി സംഗമവും വൈകീട്ട് 4 ന് സനദ് വാങ്ങുന്ന വിദ്യാർത്ഥികൾക്കുള്ള സ്ഥാന വസ്ത്ര വിതരണവും നടക്കും. 6 ന് നടക്കുന്ന അനുസ്മരണ സനദ് ദാന സമ്മേളനം സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉൽഘാടനം ചെയ്യും.സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഹാരി മുഖ്യ പ്രഭാഷണം നടത്തും. പേരോട് അബ്ദുറഹ്മാൻ സഖാഫി അനുസ്മരണ പ്രഭാഷണവും നടത്തും.സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം,പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാർ,പിഹസ്സൻ മുസ്ലിയാർ വയനാട്,സി മുഹമ്മദ് ഫൈസി,പി കെ ഫിറോസ് എം എൽ എ.എം എ റസാഖ് മാസ്റ്റർ എം എൽ എ,സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പ്രൊഫ:അവേലത്ത് സയ്യിദ് സ്വബൂർ തങ്ങൾ, ഡോ:എ പി അബ്ദുൽ ഹഖീം അസ്ഹരി, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്,കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി,സലീം മടവൂർ, ഡോ:അബൂബക്കർ സംബന്ധിക്കും.
പത്ര സമ്മേളനത്തിൽ എ കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ (പ്രസിഡന്റ് അൽ ഇഹ്സാൻ), കെ കെ ഹംസ ഹാജി (സെക്രട്ടറി അൽ ഇഹ്സാൻ), അബ്ദുൽ മജീദ് സഖാഫി (വർ ചെയർമാൻ സ്വാഗതസംഘം), പി കെ മുഹമ്മദലി ബാഖവി (കൺവീനർ സ്വാഗതസംഘം), ശംസുദ്ദീൻ സഅദി കൂരാച്ചുണ്ട് (മാനേജർ അൽ ഇഹ്സാൻ) എന്നവർ പങ്കെടുത്തു.
