ഉപജില്ലാ കായികമേളയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു
കട്ടിപ്പാറ : താമരശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന താമരശ്ശേരി സബ് ജില്ലാ കായികമേളയിൽ സെക്കൻഡ് റണ്ണറപ്പ് കിരീടം നേടിയ കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ പ്രതിഭകളെ ആദരിച്ചു.അനുമോദന ചടങ്ങിന് ഹെഡ്മിസ്ട്രസ് ബെസി കെ.യു സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ ഫാദർ പ്രിയേഷ് തേവടിയിൽ വിജയികളെ അനുമോദിക്കുകയും ട്രോഫികൾ നൽകുകയും ചെയ്തു.വാർഡ് മെമ്പർ ജംസീന അസീസ് വിജയികളെ അഭിനന്ദിക്കുകയും സമ്മാനദാനം നിർവഹിക്കയും ചെയ്തു .
വിവിധ ഇനങ്ങളിലായി 19 ഗോൾഡ് മെഡലും 12 സിൽവറും 7 ബ്രോൺസ്മെഡലുകളും നേടിയാണ് സ്കൂളിലെ കായികപ്രതിഭകൾ വിജയം വരിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മാത്രം 16 ഗോൾഡ് മെഡലുകൾ നേടി ഏറ്റവും കൂടുതൽ ഗോൾഡ് മെഡലുകൾ നേടിയ ഹൈസ്കൂൾ എന്ന നേട്ടം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു.
സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രതിഭകളെയും സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ ഹൃദിക ഷൈജുവിനെയും ചടങ്ങിൽ ആദരിച്ചു.
സ്കൂളിൻ്റെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ഡോഫിൻതോമസിനെ മാനേജരും വാർഡ് മെമ്പറും പ്രധാനാധ്യാപികയും അഭിനന്ദിച്ചു. ഡോഫിൻ സാർ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
