തനിമ മ്യൂസിക് ഗ്രൂപ്പ് മത്സരവിജയികൾക്ക് അനുമോദനവും സംഗീതവിരുന്നും
പുതുപ്പാടി, മലപുറം- തനിമ മ്യൂസിക് ഫെസ്റ്റ് 2026ന്റെ ഭാഗമായി നടത്തിയ ഗാനാലാപന മത്സരവിജയികൾക്ക് മെമന്റോയും കാഷ്അവാർഡും നൽകി പുതുപ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ പി എം എ റഷീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തനിമ ചെയർമാൻ അബൂബക്കർ മലോറം അധ്യക്ഷം വഹിച്ചു. തൻഹതജ്മൽ, അഹമ്മദ് ആവിലോറ, മുഹമ്മദലി കെ ടി,എന്നിവർ ഗാനാലാപനത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും എം എ ഖാദർ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും പ്രസാദ് വനഭൂമി, അലീന വിജയകുമാർ, സിദ്ദീഖ് താനൂർ എന്നിവർ ഗാനാലാപനത്തിൽ പ്രോത്സാഹനസമ്മാനവും ഏറ്റുവാങ്ങി ചടങ്ങിൽ തനിമ കലാകുടുംബം അബൂബക്കർ മലോറത്തെ ആദരിച്ചു.ബ്ലോക്ക് മെമ്പർ നുഷ്ഹത്ത് ടീച്ചർ, സ്നേഹസമർപ്പണം ഗ്രൂപ്പ് സെക്രട്ടറി ബഷീർ കരിപ്പൂർ, ശമനി ചാരിറ്റി ചെയർമാൻ എൻ അഹമ്മദ്കുട്ടി എന്നിവർ ആശംസ നേർന്നു.നസീർ മുറിയനാൽ, സുമേഷ്, പി എം എ ഖാദർ എന്നിവരുടെ സജീവ സാന്നിധ്യമുണ്ടായി. തനിമ ഗായകസംഘത്തിന്റെ സംഗീത വിരുന്നും നടത്തി.ചടങ്ങിൽ അബ്ദുൽ ഖാദർ മാസ്റ്റർ സ്വാഗതവും പി പി എ മജീദ് നന്ദിയും പറഞ്ഞു.
